ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വിയ്യൂര്‍ യിലില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ജയിലിലെ വാര്‍ഡന്മാരില്‍ നിന്നും മാരകമായി മര്‍ദ്ദനമേറ്റിട്ടില്ലെന്ന് ഡിഐജി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ജയില്‍ ചട്ടത്തിലെ തൊണ്ണൂറ്റി രണ്ടാം വകുപ്പ് പ്രകാരം പ്രതികള്‍ക്ക് നേരെ ചെറിയതോതിലുള്ള ബലപ്രയോഗം ഉണ്ടായതായും ഡിഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന് കൈമാറി. ഡിസംബര്‍ എട്ടിന് ചേരുന്ന സിറ്റിംഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കും.
ജയിലിനുള്ളില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായയെന്ന് ചൂണ്ടിക്കാട്ടി കൊലയാളി സംഘാംഗങ്ങളായ അണ്ണന്‍ ഷിജിത്ത്, കെ ഷിനോജ്, ട്രൗസര്‍ മനോജ്, കെകെ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ്, എംസി അനൂപ്, കൊടിസുനി, പി വി റഫീക്ക് എന്നിവരാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ തങ്ങളെ മര്‍ദ്ദിച്ചതെന്നും ഇനിയും തല്ലിയാല്‍ ചത്തു പോവുമെന്ന് ഉന്നത ജയില്‍ ഉദ്യോഗസ്‌ഥന്‍ പറഞ്ഞതായും പ്രതികള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.
അതേസമയം, പരാതിയില്‍ ആരോപിക്കപ്പെടുന്നതു പോലെ ചികിത്സ നല്‍കകേണ്ടതായ രീതിയിലുള്ള മര്‍ദ്ദനങ്ങള്‍ക്ക് പ്രതികള്‍ ഇരയായിട്ടില്ലെന്നും ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള ബലപ്രയോഗം മാത്രമാണ് നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.