മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് വി എം സുധീരന്‍

വ്യാഴം, 4 ഡിസം‌ബര്‍ 2014 (12:29 IST)
മദ്യനയത്തില്‍ പ്രായോഗികമായ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാ‍ണ്ടിയുടെ നിലപാടിനെ തള്ളി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. 
 
മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും മദ്യനയത്തിലുള്ളത് പ്രായോഗികമായ തീരുമാനങ്ങളാണെന്നും  വി എം സുധീരന്‍ പറഞ്ഞു. മദ്യനയം രൂപീകരിച്ചത് താന്‍ ഒറ്റയ്ക്കോ ഒരു ദിവസം കൊണ്ടോ അല്ല. എല്ലാവരോടും ചര്‍ച്ച ചെയ്ത് യുഡിഎഫ് ഒറ്റക്കെട്ടായാണ് നയം രൂപീകരിച്ചത്. ഇക്കാര്യത്തില്‍ ഇനി അഭിപ്രായ വ്യത്യാസത്തിന്റെ കാര്യമില്ല സുധീരന്‍ പറഞ്ഞു.
 
കോടതിവിധി ജനനന്മയ്ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും എതിരാകരുത്. മദ്യനയത്തിലുള്ളത് പ്രായോഗികമായ തീരുമാനങ്ങളാണ് സുധീരന്‍ വ്യക്തമാക്കി.  മുഖ്യമന്ത്രിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമൊന്നും ഇല്ലെന്നും ജനപക്ഷയാത്രയ്ക്ക് ശേഷം അദ്ദേഹവുമായി സംസാരിക്കുമെന്നും സുധിരന്‍ പറഞ്ഞു.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക