അവിഹിത മാര്‍ഗത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു: പ്രേമചന്ദ്രൻ
സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ രംഗത്ത്. ഏത് അവിഹിത മാര്‍ഗത്തിലൂടെയും സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തുക എന്നതുമാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. അധികാര രാഷ്ട്രീയത്തിനായുള്ള അമിതാവേശത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മുസ്ലിം ലീഗിനെ വേണമെങ്കിലും കൂട്ടുപിടിക്കുമെന്ന് ഇപി ജയരാജന് പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്പിയും ജെഡിയുവും യുഡിഎഫിൽ അടിയുറച്ച് നിൽക്കുമെന്ന് ബോധ്യപ്പെട്ടപ്പോൾ മുസ്ലീംലീഗിനെ പ്രീണിപ്പിച്ച് സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമോയെന്ന പരീക്ഷണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.