നിപ ഭേദമായതിനുപിന്നാലെ ചികിത്സയില്‍ കഴിയുന്ന ഒന്‍പതുവയസുകാരന്‍ ഇന്ന് ആശുപത്രി വിടും. ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് രോഗം ഭേദമായത്. രണ്ടുപേരുടേയും ഫലം നെഗറ്റീവായി. ഓഗസ്റ്റ് 11നാണ് ഇരുവര്‍ക്കും നിപ സ്ഥിരീകരിച്ചത്. പനിബാധിച്ച് ഗുരുതരാവസ്ഥയിലായതിനു പിന്നാലെ കുട്ടി രണ്ടാഴ്ച വെന്റിലേറ്ററിലായിരുന്നു.