ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികളിന്‍മേല്‍ നടപടിയുമായി പൊലീസ്; വിളിക്കേണ്ട നമ്പര്‍ ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 23 സെപ്‌റ്റംബര്‍ 2023 (14:03 IST)
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികളിന്‍മേല്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പോലീസ്. ഇത്തരം പരാതികളില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം തന്നെ പോലീസ് ഒരുക്കിയിട്ടുണ്ട്.
ലോണ്‍ ആപ്പ് സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് 94 97 98 09 00 എന്ന നമ്പറില്‍ അക്കാര്യം അറിയിക്കാം. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, ശബ്ദസന്ദേശം എന്നിവയായി പരാതി നല്‍കാം. 
 
സാമ്പത്തികത്തട്ടിപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനുള്ള 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറില്‍ നേരിട്ട് വിളിച്ചും വിവരങ്ങള്‍ നല്‍കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍