നിപ പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (10:29 IST)
കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലുള്ള ഏഴ് വാര്‍ഡുകളിലും ഫറുക്ക് മുനിസിപ്പാലിറ്റിയിലുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. 
 
ജില്ലയില്‍ ഇന്നലെയും പുതിയ നിപ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും ഉച്ചയ്ക്ക് രണ്ട് മണിയ വരെ പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് കടകള്‍ക്ക് രാത്രി എട്ട് വരെയും പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍