കോഴിക്കോട് വീണ്ടും നിപ സംശയം ! പ്രാദേശിക അവധി, സമ്പര്‍ക്കപ്പട്ടിക ഉടന്‍

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (08:50 IST)
കോഴിക്കോട് നിപ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോടെത്തും. രാവിലെ 10.30 ന് ഡിഎംഒ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ കലക്ടറും പങ്കെടുക്കും. ആരോഗ്യവകുപ്പ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 
 
പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങളാണ് കോഴിക്കോട് സ്ഥിരീകരിച്ചത്. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെ ഇവരെ ഐസൊലേഷനിലാക്കി. പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ള രണ്ട് കുട്ടികളുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. 
 
നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി തുടങ്ങി. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും അംഗണവാടികള്‍ക്കും അവധിയായിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article