വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന കാരണത്തെതുടർന്ന് ഉണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. കരുളായി പാലാങ്കര വട്ടപ്പാടം വെള്ളാരമുണ്ട സ്വദേശി കൂര്‍മ്പത്ത് കുഞ്ഞിമുഹമ്മദിന്റെ മകന്‍ സെബീറാണ് (22) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. സെബീറും കൂട്ടുകാരും മറ്റൊരു സംഘവും തമ്മിൽ നടന്ന സംഘർഷത്തിലാണ് കുത്തേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് സെബീറും ഇരുപതോളം പേരും കാറിലും 15ഓളം ബൈക്കുകളിലുമായി എതിർ സംഘത്തിലെ യുവാവിനെ പിന്തുടർന്ന് പിലാക്കോട്ടുപാടം യതീംഖാനക്ക് മുന്നില്‍വെച്ച് തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് സെബീറിന് കുത്തേറ്റത്. ബൈക്കില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തേറ്റത് എങ്ങനെയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.