പരാതിയുമായി മുന്നോട്ട് തന്നെ, കഴുത്ത് അറുത്താലും ഭൂമി നൽകില്ല: വാക്ക് മാറ്റി പരാതിക്കാരി

ചൊവ്വ, 29 ഡിസം‌ബര്‍ 2020 (15:37 IST)
നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് ഭൂമി വിട്ടു‌നൽകില്ലെന്ന് പരാതിക്കാരിയായ അയൽവാസി വസന്ത. ഞാൻ ഒരു കുറ്റവും ചെയ്‌തിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെയാണ് പോയത്. കഴുത്ത് അറുത്താലും കുടുംബത്തിന് വീട് നൽകാൻ തയ്യാറല്ലെന്നും വസന്ത പറഞ്ഞു.
 
മക്കൾ നൽകിയ പണം കൊണ്ട് വാങ്ങിയ വീടാണ്. ഗുണ്ടായിസം കാണിച്ചാണ് അവർ ഈ വസ്‌തു കൈക്കലാക്കിയത്. പാവപ്പെട്ട മാറ്റാർക്കെങ്കിലും ഭൂമി നൽകിയാലും ഇവർക്ക് ഭൂമി നൽകില്ല വസന്ത പറഞ്ഞു. വീടിന്റെ പട്ടയം,ആധാരം എന്നിവയെല്ലാം എന്റെ കയ്യിലുണ്ട്. അതിക്രമിച്ച് ഗുണ്ടായിസം കാണിച്ചവർക്കെതിരെ നടപടി വേണം എന്നതുകൊണ്ടാണ് കോടതിയിൽ പോയത്. താൻ ഒരു കുറ്റവും ദ്രോഹവും ചെയ്‌തിട്ടില്ല. ഭൂമി വിട്ടുകൊടുക്കാൻ മക്ക‌ൾ പറഞ്ഞെങ്കിലും വസ്‌തു വിട്ടുകൊടുക്കില്ലെന്നും വസന്ത പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍