കരുണ എസ്‌റ്റേറ്റ്: എന്‍ഒസി മരവിപ്പിച്ചു
നെല്ലിയാമ്പതി കരുണ എസ്‌റ്റേറ്റിനുള്ള എന്‍ഒസി സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ഈ വിഷയത്തില്‍ വനംവകുപ്പിന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായോന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
ഈ റിപ്പോര്‍ട്ട് വരുന്നതുവരെ എന്‍ഒസി മരവിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കരുണ എസ്‌റ്റേറ്റ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന്റെ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.