'മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല’

ഞായര്‍, 13 ജൂലൈ 2014 (13:28 IST)
മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നു കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ സി ജോസഫും പറഞ്ഞത് പൂര്‍ണമായും ശരിയാണ്. ആദ്യം കോണ്‍ഗ്രസിലും പിന്നീട് യുഡിഎഫിലും ഹൈക്കമാന്‍ഡിലും ചര്‍ച്ച നടത്തിയതിനു ശേഷമേ ഇതു സംബന്ധിച്ച് പറയാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കേരളമന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്ന് വിഎം സുധീരന്‍ നേരത്തെ പറഞ്ഞിരുന്നു. 
 
സ്പീക്കര്‍ ജികാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. ഇക്കാര്യം അറിയിച്ചുകൊണ്ട് കാര്‍ത്തികേയന്‍ തന്നെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക