ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. കഴിഞ്ഞ ജൂൺ പന്ത്രണ്ടിനായിരുന്നു അക്ഷയ് ആറ്റിങ്ങൽ സ്വദേശിനിയായ രേഷ്മയെ വിവാഹം കഴിച്ചത്. വീട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.