ഡല്‍ഹി യാത്ര ‘കത്തി’നു മുമ്പേ തീരുമാനിച്ചതെന്ന് വി എം സുധീരന്‍

വ്യാഴം, 17 ഡിസം‌ബര്‍ 2015 (15:56 IST)
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചെന്ന് പറയപ്പെടുന്ന കത്തുമായി തങ്ങളുടെ ഡല്‍ഹി യാത്രയ്ക്ക് ബന്ധമൊന്നുമില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ കെ പി സി സി അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
ആഭ്യന്തരമന്ത്രിയുടെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് യോഗം ചേരാന്‍ ഹൈക്കമാന്‍ഡ് വിളിച്ചതെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു. 22നുള്ള യോഗം ഹൈക്കമാന്‍ഡ് നേരത്തെ തീരുമാനിച്ചതാണെന്നും ഡല്‍ഹിക്ക് പോകാന്‍ പതിനാലാം തിയതി തീരുമാനിച്ചതാണെന്നും പതിനഞ്ചാം തിയതി ടിക്കറ്റ് ബുക്ക് ചെയ്തതാണെന്നും സുധീരന്‍ വ്യക്തമാക്കി.
 
രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാണാത്ത കത്തിനെക്കുറിച്ച് എന്തു പറയാനെന്നായിരുന്നു സുധീരന്റെ ചോദ്യം. കത്തിന്റെ ആധികാരികതയെക്കുറിച്ച് അറിയാതെ പ്രതികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
കത്തിനെക്കുറിച്ച് ആഭ്യന്തരമന്ത്രിയോട് ചോദിക്കൂ അദ്ദേഹം വിശദീകരണം തരുമെന്നും സുധീരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക