എ സി മൊയ്തീനും കടകംപള്ളി സുരേന്ദ്രനും ജില്ലാ സെക്രട്ടറിമാര്‍

ശനി, 24 ജനുവരി 2015 (14:40 IST)
തൃശൂരില്‍ സിപിഎം  ജില്ലാ സെക്രട്ടറിയായി എസി മൊയ്തീന്‍ തുടരും. തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത്  മൂന്നാം തവണയാണ് കടകംപള്ളി സുരേന്ദ്രന്‍ ജില്ലാ സെക്രട്ടറിയാവുന്നത്.

തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ 4 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. അച്ചടക്ക നടപടി നേരിട്ട  ഡിവൈ എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ ജില്ല കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രനും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തിരുവനന്തപുരം പുതുതായി രൂപീകരിച്ച 44 അംഗ ജില്ലാകമ്മിറ്റിയില്‍ പുതുമുഖങ്ങളായ ഒന്‍പത് പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക