കേരളത്തില്‍ പുതുക്കിയ നിയന്ത്രണങ്ങള്‍ നാളെ മുതല്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

ബുധന്‍, 30 ജൂണ്‍ 2021 (08:09 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ പ്രഖ്യാപിച്ച പുതുക്കിയ നിയന്ത്രണങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. ടി.പി.ആര്‍. (രോഗസ്ഥിരീകരണ നിരക്ക്) കണക്കാക്കി പ്രാദേശിക തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 
 
ഇനി മുതല്‍ ടി.പി.ആര്‍. ആറ് ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളാണ് 'എ' വിഭാഗത്തിന്റെ പരിധിയില്‍ വരിക. ആറിനും പന്ത്രണ്ടിനും ഇടയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങള്‍ 'ബി' വിഭാഗത്തില്‍ ഉള്‍പ്പെടും. 
 
പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങള്‍ 'സി' വിഭാഗത്തില്‍ വരും. പതിനെട്ട് ശതമാനത്തില്‍ കൂടുതല്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി 'ഡി'യില്‍ ഉള്‍പ്പെടും. ഡി വിഭാഗത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളായിരിക്കും. ടി.പി.ആര്‍. 24 നു മുകളിലുണ്ടായിരുന്ന പ്രദേശങ്ങളാണ് നേരത്തെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് ഈ നിയന്ത്രണങ്ങള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍