വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനം; എന്‍സി അസ്താന വിജിലന്‍സ് ഡയറക്ടര്‍ - ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു

തിങ്കള്‍, 12 ഫെബ്രുവരി 2018 (15:10 IST)
സംസ്ഥാന വിജിലൻസ് ഡയറക്ടറായി എൻസി അസ്താനയെ സർ‌ക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു.

പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.

ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്നതിനൊപ്പം വിജിലന്‍‌സ് കൂടി ബെഹ്‌റ കൈകാര്യം ചെയ്യുന്ന നടപടി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര പെഴ്സണല്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും വന്നിരുന്നു. സ്ഥിരം വിജിലൻസ് ഡയറക്റെ നിയമിക്കാത്തതിനെ ഹൈക്കോടതിയും ഒന്നിലേറെ തവണ വിമർശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അസ്‌താനയെ സര്‍ക്കാര്‍ വിജിലന്‍‌സിന്റെ തലപ്പത്ത് എത്തിച്ചത്. 1986 ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഡിജിപി റാങ്കിലുള്ള അസ്താന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍