നവകേരള മാര്‍ച്ചിന് തുടക്കമായി; പ്രകാശ് കാരാട്ട് പതാക പിണറായി വിജയന് കൈമാറി ഉദ്ഘാടനം ചെയ്തു

വെള്ളി, 15 ജനുവരി 2016 (16:55 IST)
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ സി പി എം നടത്തുന്ന നവകേരള മാര്‍ച്ചിനു കാസര്‍കോട് ജില്ലയിലെ ഉപ്പളയി തുടക്കമായി. സി പി എം മുന്‍ ജനറല്‍ സെക്രട്ടറിയും പി ബി അംഗവുമായ പ്രകാശ് കാരാട്ട് പിണറായി വിജയന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.  
 
നവകേരള മാര്‍ച്ച് അഴിമതിമുക്ത കേരളം വാഗ്‌ദാനം ചെയ്യുന്നെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച പ്രകാശ് കാരാട്ട് പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിയെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.

വെബ്ദുനിയ വായിക്കുക