ദേശീയ ഗെയിംസില്‍ എന്തൊക്കെ അഴിമതി രാഷ്ട്രീയക്കാര്‍ നടത്തിക്കൊട്ടെ എന്നാല്‍ കായിക കേരളത്തിന്റെ വീര്യം തണുപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദിനമാണ്‍ ഇന്ന് കടന്നുപോയത്. 35-)മത് ദേശീയ ഗെയിസിന്റെ അഞ്ചാം ദിനത്തില്‍ കേരളത്തിനിന്ന് സുവര്‍ണ്ണ ദിനമായി. ഓളപ്പരപ്പുകള്‍ കേരളത്തിന്റെ ഭാഗ്യ വേദികളാണെന്ന് ഇന്ന് വീണ്ടും തെളിഞ്ഞു.
ഇന്ന് ലഭിച്ച മൂന്നു സ്വര്‍ണ്ണങ്ങളില്‍ രണ്ടും കേരളം തുഴയെറിഞ്ഞ് നേടിയതാണ്. ചരിത്രത്തിലേക്ക് നിറയൊഴിച്ച് കേരളത്തിന് ഷൂട്ടിംഗില്‍ ആദ്യമായി സ്വര്‍ണ്ണ നേട്ടം നല്‍കിയ എലിസബത്ത് ഇന്ന് കേരളത്തെ വീണ്ടും അതിശയിപ്പിച്ചു. തന്റെ ഇരട്ട നേട്ടത്തോടെ കേരളത്തിന് എലിസബത്ത് മൂന്നാമത്തെ സ്വര്‍ണ്ണവും നല്‍കി. തൊട്ടുപിന്നാലെ സാജന്‍ പ്രാകാശ് നീന്തല്‍ കുളത്തില്‍ വീണ്ടും സുവര്‍ണ്ണ മത്സ്യമായി. പുരുഷന്മാരുടെ50 മീ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ ദേശീയ റെക്കോര്‍ഡോടെ സാജന്‍ സ്വര്‍ണ്ണം വാരിയെറിഞ്ഞപ്പൊള്‍ ഗാലറികള്‍ ആവേശത്തിലായി. മത്സരത്തില്‍ സാജന്‍ ഫൈനലിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ മികച്ച സമയത്തിലാണ് ലക്ഷ്യം കണ്ടത്. അതോടെ തന്നെ കേരളം മെഡല്‍ ഉറപ്പിച്ചിരുന്നു.
ഇതോടെ കേരളത്തിന്റെ സ്വര്‍ണ്ണ നേട്ടം രണ്ടക്കം കടന്നു. 12 സ്വര്‍ണ്ണമാണ് ഇന്ന് മത്സരം അവസാനിക്കാറായപ്പോഴേക്കും കേരളത്തിന്റെ അക്കൌണ്ടില്‍ ചേര്‍ന്നിരിക്കുന്നത്. റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീസ്, വനിതകളുടെ കോക്‌സ്‌ലെസ് ഫോറിലെ ടീം എന്നിവരാണ് സ്വര്‍ണ്ണനേട്ടം കേരളത്തിന് സമ്മാനിച്ച മറ്റുള്ളവര്‍. പുരുഷന്മാരുടെ കോക്‌സ്‌ലെസ് ഫോര്‍ ടീം വെങ്കലനേടിയതും ഇരട്ടിമധുരമായി. അരുണ്‍, അനീഷ്, സാജു, സുഭാഷ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. ഇന്ന് കളം നിറഞ്ഞ് മത്സരം കാഴ്ചവച്ച താരങ്ങള്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടമാണ് സമ്മാനിച്ചത്. കേരളത്തിനായി സ്വര്‍ണ്ണമെഡല്‍ നേടുന്ന താരങ്ങാള്‍ക്ക് അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചതൊടെ അത് കേരളത്തിലെ കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
കേരളത്തിന്റെ ഷിനോജിന് രണ്ടാമതും വെങ്കലം നേടാനായത്, ഒക്കെ ഇന്ന് കേരളത്തിന്റെ ശുഭദിനമായിരുന്നു എന്ന് സംശയലേശമന്യേ പറയാന്‍ സാധിക്കും. പുരുഷന്മാരുടെ വാട്ടര്‍പോളോയില്‍ കേരളം മഹാരാഷ്ട്രയെ തോല്‍പിച്ചത് മെഡല്‍ സാധ്യതയിലേക്ക് കേരളത്തെ കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ വനിതകളുടെ ഹോക്കി മത്സരത്തില്‍ കേരളം ഹരിയാനയോട് പരാജയപ്പെട്ടു.