തനിക്ക്​ ലഭിച്ച അംഗീകാരമാണ് സംസ്ഥാന സർക്കാർ ഏറ്റുവാങ്ങിയ ദേശീയ പുരസ്​കാരം: ടി പി സെൻകുമാർ

ഞായര്‍, 6 നവം‌ബര്‍ 2016 (12:21 IST)
രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാന പാലനത്തിന്​ കേരളത്തിന്​ ലഭിച്ച ദേശീയ പുരസ്​കാരം തനിക്കും ടീമംഗങ്ങൾക്കും ലഭിച്ച അംഗീകാരമാണെന്ന്​ മുൻ പൊലീസ്​ മേധാവി ടി പി സെൻകുമാർ. 2015–16 കാലഘട്ടങ്ങളിലെ പ്രവര്‍ത്തനത്തിനാണ് ഈ പുരസ്​കാരം​ ലഭിച്ചത്​. കൊലപാതകങ്ങളും മറ്റ്​ അക്രമ സംഭവങ്ങളും ഏറ്റവും കുറവ്​ രേഖപ്പെടുത്തിയ കാലഘട്ടവും ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എക്കാലവും ജനങ്ങൾക്കൊപ്പം നിന്നാണ്​ താൻ പ്രവർത്തിച്ചിട്ടുള്ളത്​. എന്നിട്ടും തന്നെ പൊലീസ്​ മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റി. എന്നിരുന്നാലും ത​ന്റെ പ്രവർത്തനങ്ങൾക്ക്​ ലഭിച്ച അംഗീകാരമാണ്​ ഇപ്പോൾ സംസ്ഥാന സർക്കാർ ഏറ്റുവാങ്ങിയ പുരസ്​കാര​മെന്നു സെൻകുമാർ പറഞ്ഞു. സത്യസന്ധമായി പ്രവർത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം പൊലീസിന്​ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക