രാഷ്‌ട്രപിതാവായ മഹാത്‌മാ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ മഹത്ത്വവത്കരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ കേരളത്തില്‍ സ്ഥാപിക്കാനുള്ള നിക്കത്തെ എതിര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
ഗാന്ധിഘാതകനായ ഗോഡ്‌സെയുടെ പ്രതിമ കേരളമണ്ണില്‍ സ്ഥാപിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ആരെയും അനുവദിക്കില്ല. ഹിന്ദുമഹാസഭയുടെ ഇത്തരത്തിലുള്ള നിക്കങ്ങള്‍ രാജ്യസ്‌നേഹികളായ ജനങ്ങള്‍ ശക്തമായി നേരിടുമെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം കേരളത്തില്‍ പലയിടങ്ങളിലായി ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്ന് ഹിന്ദുമഹാസഭ നേതാക്കള്‍ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കനുള്ള നീക്കത്തിലാണ് ഹിന്ദുമഹാസഭ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.