സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോഹൻലാലിന് ക്ഷണം, നരേന്ദ്രമോദി നേരിട്ട് വിളിച്ചു

അഭിറാം മനോഹർ

ഞായര്‍, 9 ജൂണ്‍ 2024 (11:18 IST)
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം. നരേന്ദ്രമോദി നേരിട്ട് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുക്കാനായി ക്ഷണിച്ചതായാണ് വിവരം. എന്നാല്‍ വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്.
 
വൈകീട്ട് 7:15നാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന സത്യ പ്രതിജ്ഞ ചടങ്ങില്‍ അതിഥിയായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അതേസമയം തൃശൂരിലെ നിയുക്ത എം പിയായ സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് തിരിച്ചു. കേന്ദ്രമന്ത്രിയാകുന്നതില്‍ നിലവില്‍ കരാറൊപ്പിട്ട സിനിമകള്‍ തടസമായുണ്ടെന്ന് സുരേഷ് ഗോപി കേന്ദ്ര നേത്രത്ത്വത്തെ അറിയിച്ചെങ്കിലും കേന്ദ്രമന്ത്രിയാകാന്‍ സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്രത്തിന്റെ വലിയ സമ്മര്‍ദ്ദമുണ്ട്. ഇന്ന് 12:30ന്റെ വിമാനത്തിലാണ് സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍