നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി

ബുധന്‍, 29 മാര്‍ച്ച് 2017 (10:57 IST)
നളിനി നെറ്റോയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിലെ ചീഫ് സെക്രട്ടറിയായ എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോയെ മന്ത്രിസഭ യോഗം തീരുമാനിച്ചത്. സുബ്രതോ വിശ്വാസിനെ ആഭ്യന്തര സെക്രട്ടറിയായും മന്ത്രിസഭാ യോഗം നിയമിച്ചിട്ടുണ്ട്.
 
നിലവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവിയാണ്  ഐ.എ.എസുകാരിൽ ഏറ്റവും സീനിയറായ നളിനി നെറ്റോ വഹിക്കുന്നത്.  അതേസമയം എ.കെ ശശീന്ദ്രൻറെ രാജിയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമീഷനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് പുറമെ അഡീഷനൽ ചീഫ് സെക്രട്ടറി ഷീലാ തോമസും മാർച്ച് 31ന് വിരമിക്കുകയാണ്.  

വെബ്ദുനിയ വായിക്കുക