പ്രശസ്ത സിനിമ നടനും സ്‌റ്റില്‍ ഫോട്ടോഗ്രാഫറുമായ എന്‍ എല്‍ ബാലകൃഷ്‌ണന്‍ അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍. തിരുവനന്തപുരം പിരപ്പന്‍കോട് സെന്റ ജോണ്‍സ് ആശുപത്രിയിലാണ് എന്‍.എല്‍ ബാലകൃഷ്‌ണന്‍ ചികിത്സ തേടിയിരിക്കുന്നത്.
സുഹൃത്തുക്കളുടെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സയും മറ്റു ചിലവുകളും നടക്കുന്നത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള എന്‍ എല്‍ ബാലകൃഷ്‌ണന്‍ ഒടുവില്‍ അഭിനയിച്ചത് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലാണ്. അടൂര്‍, ജി അരവന്ദന്‍, ജോണ്‍ ഏബ്രഹാം, പദ്‌മരാജന്‍, ഭരതന്‍, കെ.ജി ജോര്‍ജ് എന്നീ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.