ഒരു സര്‍ക്കാരിന് തല്ലണമെന്ന് തോന്നുന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന് കിട്ടാവുന്ന എറ്റവും മികച്ച പുരസ്‌കാരമെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എംവി നികേഷ് കുമാര്‍. അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നികേഷ്‌കുമാറിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു ഈ പശ്ചാത്തലത്തിലാണ് നികേഷ് കുമാറിന്റെ പരാമര്‍ശം
ശരിയെന്ന് തോന്നുന്നത് പറയുകയാണ് തന്നെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തനം. ലഭിച്ച അവാര്‍ഡുകളേക്കാള്‍ തന്നെ സന്തോഷിപ്പിക്കുന്നത് ജൂണ്‍ 30ന് ലഭിച്ച അവാര്‍ഡാണ്. തന്നെ തല്ലണമെന്ന് സര്‍ക്കാരിനോ സര്‍ക്കാരിനോ അനുകൂലിക്കുന്നവര്‍ക്കോ തോന്നുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡായി താന്‍ കാണുന്നതെന്നും നികേഷ്‌കുമാര്‍ പറഞ്ഞു. മീഡിയ ട്രസ്റ്റിന്റെ തെങ്ങമം ബാലകൃഷ്ണന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.