പരനാറി പ്രയോഗം: പഠിച്ച ശേഷം മറുപടിയെന്ന് വിഎസ്
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍ നടത്തിയ പരനാറി പ്രയോഗത്തെപ്പറ്റി പഠിച്ച ശേഷം മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ.
ഈ കാര്യത്തെ കുറിച്ച് പിന്നീട് മറുപടി പറയാമെന്നും. മാധ്യമപ്രവർത്തകർ ഇത്തരത്തിലുള്ള പല കാര്യങ്ങളിലും തന്നോട് അഭിപ്രായം തേടാറുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സംസ്ഥാനം കുറെ മുഖ്യമന്ത്രിമരെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെ പരനാറിയായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടേയില്ല എന്നാണ് ജയരാജൻ കാസർകോഡ് ഉദുമ മാങ്ങാട്ട് ഒരു പൊതുപരിപാടിയിൽ വെച്ച് പറഞ്ഞത്. താന്‍ ഈ പ്രയോഗത്തില്‍ എന്തും നേരിടാന്‍ തയാറാണെന്ന് പറഞ്ഞ എംവി ജയരാജന്‍ പിന്നീട് പരാമർശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.