അതേസമയം ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വശക്തികള്‍ക്ക് കരുത്തുപകരുമെന്ന നിലപാട് വിജയരാഘവൻ ലേഖനത്തിലും ആവർത്തിച്ചു.തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടാക്കിയ കോണ്‍ഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യം ഉയര്‍ത്തിയത് ഉത്തരം പറയാതെ സിപിഎം വർഗീയത പറയുന്നുവെന്ന വാദം വിചിത്രമാണെന്നും വിജയരാഘവൻ പറയുന്നു.