'യുഡിഎഫില്‍ മുസ്ലിംലീഗ് തന്നെ രണ്ടാം കക്ഷി; മുഖ്യമന്ത്രി മനസ് തുറക്കട്ടെ'
വ്യാഴം, 24 ജൂലൈ 2014 (12:52 IST)
യുഡിഎഫില്‍ മുസ്ലിം ലീഗ് തന്നെയാണ് രണ്ടാം കക്ഷിയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് എണ്ണിനോക്കാം. കെഎം മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന ആന്റണി രാജുവിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.
മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി മനസ്സുതുറന്നാല്‍ ലീഗിന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ് മുസ്ലിംലീഗ് നേതാവ് കെഎന്‍എ ഖാദര്‍ വ്യക്തമാക്കിയിരുന്നു