കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി

ബുധന്‍, 16 നവം‌ബര്‍ 2022 (08:19 IST)
കെ.സുധാകരനെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തുന്നു. സുധാകരന്റെ സംഘപരിവാര്‍ അനുകൂല വിവാദ പ്രസ്താവനകളാണ് മുസ്ലിം ലീഗിനുള്ളില്‍ അതൃപ്തി പുകയാന്‍ കാരണമായിരിക്കുന്നത്. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ മുസ്ലിം ലീഗിനുള്ളില്‍ വലിയൊരു വിഭാഗത്തിനു അതൃപ്തിയുണ്ട്. 
 
ഇന്ന് ചേരുന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ ചര്‍ച്ച ചെയ്യും. സുധാകരനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിക്കുന്ന കാര്യവും മുസ്ലിം ലീഗിന്റെ പരിഗണനയിലുണ്ട്. 
 
അതേസമയം, വിവാദ പ്രസ്താവനയില്‍ എഐസിസി കെ.സുധാകരനോട് വിശദീകരണം തേടിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധാകരനുമായി ഫോണില്‍ സംസാരിച്ചു. താരിഖ് അന്‍വര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍