ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആനയറ ലോർഡ്സ് ആശുപത്രിക്കു സമീപമായിരുന്നു സംഭവം. ചാക്ക താഴശേരി വയലിൽ വീട്ടിൽ വിപിനാണ് കൊല്ലപ്പെട്ടത്. സവാരി വിളിച്ചുക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു കൊലപാതകം. അതേസമയം, വര്ക്കേഷോപ്പ് ജീവനക്കാരനായ കാരി അനി വധക്കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ഹൈവെ കണ്ണന് എന്ന് വിളിപ്പേരുള്ള വിപിന്‍.