ദേശീയ ഗെയിംസിന്റെ ഉദ്ഘാട വേദിയില്‍ അവതരിപ്പിച്ച ഏറെ വിവാദമായ ലാലിസത്തിനെതിരെ കെ മുരളീധരന് എംഎല്‍എ. ദേശീയ ഗെയിംസിലെ ഉദ്ഘാട ചടങ്ങിലുണ്ടായ കുഴപ്പത്തിന് കാരണം ലാലിസമാണെന്ന് മുരളീധരന് പറഞ്ഞു. ലാലിസം കാണാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ തനിക്കുണ്ടായില്ല. പറഞ്ഞതെല്ലാം കേമമായിരുന്നു. പക്ഷേ വേദിയില്‍ കണ്ടില്ല അദ്ദേഹം പറഞ്ഞു.
പാട്ടു പാടേണ്ടവര്‍ നൃത്തം ചവിട്ടുകയും നൃത്തം ചവിട്ടേണ്ടവര് പാട്ടു പാടുകയുമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.നേരത്തെ നേരത്തെ ദേശീയ ഗെയിംസില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കെ മുരളീധരന് എം എല്‍ എ ദേശീയ ഗെയിംസ് അക്രഡിറ്റേഷന് കമ്മറ്റി ചെയര്മാന് സ്ഥാനംരാജിവെക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് കെ മുരളീധരന് എം എല്‍ എ രാജിവെയ്ക്കില്ലെന്നറിയിക്കുകയായിരുന്നു.