മൂന്നാര്‍ വിധി: മുന്‍ ചീഫ് ജസ്റ്റിസിനെതിരേ വി എസ് സുപ്രീംകോടതിയിലേക്ക്

വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (13:58 IST)
മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വിധി പറഞ്ഞ മുന്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയിലേക്ക്. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ശേഷം ചീഫ് ജസ്റ്റീസ് ഉത്തരവ് നല്‍കിയത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
 
അതേസമയം, കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ പെറ്റീഷന്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പൊളിച്ചുമാറ്റിയ റിസോര്‍ട്ടുകള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവിനെതിരെയായിരുന്നു റിവ്യൂ പെറ്റീഷന്‍. എന്നാല്‍ നഷ്ടപരിഹാരത്തിനായി തുടര്‍ നിയമനടപടി സ്വീകരിക്കില്ലെന്ന് ക്ലൗഡ് നയന്‍ റിസോര്‍ട്ട് വ്യക്തമാക്കി.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍