മൂന്നാര്‍ സമരത്തിന് പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകള്‍: സിഐടിയു
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (14:18 IST)
മൂന്നാറിലെ കണ്ണൻ ദേവൻ തോട്ടം തൊഴിലാളികൾ നടത്തിവന്ന സമരത്തിനെതിരെ സിഐടിയു സംസ്ഥാന സെക്രട്ടറി സെക്രട്ടറി കെപി സഹദേവന്‍. സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണ്. സമരക്കാര്‍ പറയുന്നത് തങ്ങളെ ആരും സഹായിച്ചിട്ടില്ലാന്നാണ്. എന്നാല്‍ മുഴുവന്‍ സമയവും സമരം നടത്തിയ ഇവര്‍ക്ക് എവിടെ നിന്നാണ് ഭക്ഷണവും വെള്ളവും കിട്ടിയെന്നും സഹദേവന്‍ ചോദിച്ചു.
തമിഴ് തീവ്രവാദ സംഘടനകളാണ് തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചതും സമരത്തിന് നേതൃത്വം വഹിച്ചതും. സമരക്കാര്‍ക്ക് എല്ലാ സമയവും മൊബൈല്‍ വഴി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് ഒറ്റയ്‌ക്ക് ഇത്രയും വലിയ സമരം നടത്താന്‍ കഴിയില്ലെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപി സഹദേവന്‍ വ്യക്തമാക്കി.
തൊഴിലാളിള്‍ക്ക് 20% ബോണസ് നൽകാൻ കണ്ണന്‍ ദേവന്‍ കമ്പനി സമ്മതിച്ചതൊടെയാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോൺ, ആര്യാടൻ മുഹമ്മദ് എന്നിവർ കമ്പനി മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയൻ നേതാക്കളും സമരസമിതി പ്രതിനിധികളുമായി നടത്തിയ ഒൻപതു മണിക്കൂർ നീണ്ട ചർച്ചയിലാണു തീരുമാനം.