മന്ത്രി മുനീറിന്റെ ഔദ്യോഗിക വാഹനമിടിച്ച് അധ്യാപകന്‍ മരിച്ചു
മന്ത്രി മുനീറിന്റെ ഔദ്യോഗിക വാഹനമിടിച്ച് കായംകുളത്ത് കോളേജ് അധ്യാപകന്‍ മരിച്ചു. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ മലയാള വിഭാഗം അധ്യാപകനായ പ്രഫ. ശശികുമാര്‍ (60) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു ശശികുമാര്‍ മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശശികുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം മന്ത്രിയും ഡ്രൈവറും മടങ്ങി.
പരുക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ നിന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഔദ്യോഗികവാഹനം ഉപേക്ഷിച്ച് മന്ത്രി മുനീര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. ഔദ്യോഗികവാഹനം കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.