മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവച്ചു. മലയാളിയായ അനൂപ് സുരേന്ദ്രനാണ് രാജിവച്ചത്. ദേശീയ നിയമസര്‍വകലാശാല അധ്യാപകനായ അനൂപ് ഡപ്യൂട്ടേഷനിലായിരുന്നു. കോടതിയിലെ കറുത്ത നിമിഷങ്ങളാണ് കടന്നുപോയതെന്ന് അനൂപ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.