മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി അടച്ചു. ഇതോടെ അണക്കെട്ടിലെ മൂന്നു ഷട്ടറുകളില്‍ രണ്ടെണ്ണം തമിഴ്നാട് അടച്ചിരിക്കുകയാണ്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് രണ്ടാമത്തെ ഷട്ടറും അടച്ചതെന്ന് തമിഴ്നാട് വ്യക്തമാക്കി. ഇതോടെ, കേരളത്തിലേക്ക് തുറന്നിരുന്ന രണ്ടു ഷട്ടറുകളാണ് അടച്ചത്.
ഡാമിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ഒരു ഷട്ടര്‍ അടച്ചിരുന്നു. അതേസമയം, ഷട്ടര്‍ അടച്ച തമിഴ്നാട് നടപടി ശരിയല്ലെന്നും കൂടുതല്‍ ഷട്ടകള്‍ തുറക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്. ഇടുക്കി കളക്ടര്‍ ഇക്കാര്യം തേനി കളക്ടറെ അറിയിക്കുകയും ചെയ്തിരുന്നു.