മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും; സര്‍ക്കാര്‍ സജ്ജം

Webdunia
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (20:43 IST)
മുല്ലപ്പെരിയാര്‍ ഡാം ഒക്ടോബര്‍ 29 വെള്ളിയാഴ്ച തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചതായി മന്ത്രി പറഞ്ഞു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article