മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാല് ഷട്ടറുകളും അടച്ചു
തിങ്കള്‍, 14 ഡിസംബര്‍ 2015 (10:43 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാലു ഷട്ടറുകളും അടച്ചു. ഞായറാഴ്ച തുറന്ന ഷട്ടറുകളാണ് ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് അടച്ചത്. 141.5 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.
ജലനിരപ്പ് 141.65 അടിയായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ നാല് സ്പില്‍വേ ഷട്ടറുകള്‍ അരയടി വീതം തുറന്നത്.
വൃഷ്‌ടി പ്രദേശത്ത് കനത്ത മഴ പെയ്‌തതിനെ തുടര്‍ന്നായിരുന്നു തമിഴ്നാട് ഷട്ടറുകള്‍ തുറന്നത്. ഇതിലൂടെ 360 ഘനയടി വെള്ളം സെക്കന്‍ഡില്‍ പെരിയാറിലേക്ക് ഒഴുകുന്നുണ്ട്.
2100 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. കൊണ്ടു പോകുന്ന വെള്ളത്തില്‍ തമിഴ്‌നാട് വര്‍ദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.