ജലനിരപ്പ് 137 അടിയായി മുല്ലപ്പെരിയാര്‍ വീണ്ടും ആശങ്കയുടെ നിഴലില്‍

തിങ്കള്‍, 3 നവം‌ബര്‍ 2014 (13:57 IST)
ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതോടെ കേരളത്തേ വീണ്ടും മുല്ലപ്പെരിയാര്‍ അണ്‍ക്കെട്ട് ആശങ്കയുടെ നിഴലിലാക്കി. കേരളത്തിന്റെ ആശങ്കകള്‍ക്കിടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അണക്കെട്ടില്‍ പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 137.4 അടിയായി ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തകരാറിലായതിനേ തുടര്‍ന്നാണ് ജലനിരപ്പ് പരിധിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഷട്ടറിന്റെ തകരാര്‍ ഉടന്‍ തന്നെ പരിഹരിക്കണമെന്നും യോഗത്തില്‍ ഡാമിലെ ജലനിരപ്പ് താഴ്‌ത്തുന്നതിന്റെ സാദ്ധ്യത തമിഴ് നാടുമായി മേല്‍നോട്ട സമിതിയില്‍ വച്ച് ചര്‍ച്ച നടത്തിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ തകരാറുകള്‍ പരിഹരിക്കാന്‍ ഒരുമാസം വേണമെന്നാണ് തമിഴ്നാടിന്റെ നിലപാട്.

സെക്കന്‍ഡില്‍ 2400 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട്ടിലേക്ക് സെക്കന്‍ഡില്‍ 456 ഘനയടി ജലമാണ് തുറന്നുവിടുന്നത്. തമിഴ്‌നാട് ജലം എടുക്കുന്നത് കുറച്ചതും ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാറില്‍ 4.4 ഉം തേക്കടിയില്‍ 13 ഉം മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ഇതും ജലനിരപ്പ് ഉയരുന്നതിന് കാരണമാകും.

ഇടുക്കി ഡാമിനും ബലക്ഷയ ഭീഷണി നിലനില്‍കുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അധിക ജലം ഇവിടേക്ക് ഒഴുകിയെത്തുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കാന്‍ മാതമെ ഇടയാക്കു.
 136 അടി ജലനിരപ്പ് ഉയര്‍ന്ന് സ്പില്‍വേയിലൂടെ പെരിയാര്‍ നദിയില്‍ കൂടുതല്‍ വെള്ളം എത്തിയാല്‍ കേന്ദ്ര ജലവിഭവ കമ്മീഷന്റെ കീഴില്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ സ്ജ്ജീകരണങ്ങള്‍ കേരളം ഏര്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍ കേരളത്തിന്റെ ആവശ്യം പരിഗണച്ച് മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ തമിഴ്‌നാട് തയ്യാറല്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രീംകോടതി വിധിയോടെയാണ് തമിഴ്‌നാട് കൂടുതല്‍ വെള്ളം മുല്ലപ്പെരിയാറില്‍ ശേഖരിക്കാന്‍ തുടങ്ങിയത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക