കുട്ടിക്കടത്ത്: മുക്കം അനാഥശാലക്കെതിരെ ഝാര്‍ഖണ്ഡ് പൊലീസ്
അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ മുക്കം അനാഥശാലക്കെതിരെ ഝാര്‍ഖണ്ഡ് പൊലീസ് കേസെടുക്കും. കുട്ടികളെ എത്തിച്ചതില്‍ അനാഥാലയ മാനേജ്‌മെന്റിന് പങ്കുണ്ടെന്ന കാരണത്താലാണ് കേസ്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും ഝാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഈ വിഷയത്തില്‍ അന്വേഷണം നടത്താനായി ഝാര്‍ഖണ്ഡ് ക്രൈംബ്രാഞ്ച് കേരളത്തിലെത്തിയിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ഇത്തരത്തില്‍ നടന്ന കേസുകളും ക്രൈം ബ്രാഞ്ച് സംഘവും അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു. മെയ് 24നാണ് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പാട്‌ന- എറണാകുളം ട്രെയിനില്‍ വെച്ച് പൊലീസ് 466 ഓളം കുട്ടികളെ കണ്ടെത്തിയത്.