Muharram Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ മുഹറം ആശംസകള്‍ നേരാം
വെള്ളി, 28 ജൂലൈ 2023 (09:01 IST)
Muharram Wishes in Malayalam: കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് മുഹറം ആഘോഷിക്കുകയാണ്. മുഹറം പൊതു അവധി ദിവസമാണ്. പ്രിയപ്പെട്ടവര്‍ക്ക് മുഹറം ആശംസകള്‍ മലയാളത്തില്‍ നേരാം. ഇതാ ഏറ്റവും മികച്ച മലയാളം ആശംസകള്‍...
1. അള്ളാഹു ഒന്നേയുള്ളൂ, പക്ഷേ അവിടുത്തെ സാന്നിധ്യം എല്ലായിടത്തും ഉണ്ട്. അത് അനുഭവിച്ചറിയൂ ! ഏവര്‍ക്കും മുഹറം ആശംസകള്‍ !
2. ഈ മുഹറം ദിനത്തില്‍ ആരോഗ്യവും സമ്പത്തും സമാധാനവും സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ !
3. സര്‍വ്വശക്തനായ ദൈവത്തിന്റെ സമാധാനവും അനുഗ്രഹവും ഈ വര്‍ഷവും എല്ലായ്‌പ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കട്ടെ, ഏവര്‍ക്കും മുഹറം ആശംസകള്‍ !