നാച്യുര്‍ കമ്മ്യൂണിക്കേഷന്‍ എന്ന ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമുദ്ര ജല നിരപ്പ് ഉയര്‍ച്ച കാരണം ഇപ്പോള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ജനതയുടെ മൂന്നിരട്ടി ജനങ്ങളെ വെള്ളപ്പൊക്കം ബാധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ 30 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം 20 വർഷം കൂടി കഴിയുമ്പോൾ കടലെടുക്കും.
മുംബൈയ്ക്കാപ്പം കൊല്‍ക്കത്തയെയും സമുദ്രനിരപ്പ് ഉയരുന്നത് കാര്യമായി ബാധിക്കും. ഇന്ത്യയെ മാത്രമല്ല ഒട്ടു മിക്ക രാജ്യങ്ങളുടെയും നഗരങ്ങളെ സമുദ്രം വിഴുങ്ങുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. സാറ്റ്‌ലൈറ്റ് സിഗ്നല്‍ ഉപയോഗിച്ചു റിസേര്‍ച്ചിനേക്കാളും കൃത്യമായ വിവരം ലഭിക്കാന്‍ വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയിലൂടെയാണ് പഠനം നടത്തിയത്.