എംആര്‍ മുരളിയെ സിപിഎം ഒറ്റപ്പാലം ഏരിയാ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനമുണ്ടായത്. മുരളിക്കൊപ്പമുള്ള രണ്ട് പേരെ ലോക്കല്‍ കമ്മറ്റിയിലേക്കും എടുത്തു. കഴിഞ്ഞ ജൂണിലാണ് എംആര്‍ മുരളിയെ സിപിഎമ്മിലേക്ക് ഔദ്യോഗികമായി തിരിച്ച് എടുത്തത്.