അമ്മയെയും ഇരട്ടക്കുട്ടികളെയും വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം കഴുത്തല്ലൂര്‍ പള്ളിപ്പടിയിലാണ് സംഭവം. പഴയത്തില്‍ ഫസല്‍ റഹ്‌മാന്റെ ഭാര്യ ജസീല മക്കളായ ഫാത്തിമ ഫര്‍ഹാന, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലാണ് ജസീലയുടെ മൃതദേഹം ഉള്ളത്. വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലാണ് കുട്ടികളുടെ മൃതദേഹമുള്ളത്.