എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു
കടയ്ക്കാവൂരില്‍ അമ്മയും രണ്ട് കാമുകന്മാരും ചേര്‍ന്ന് എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു. സംഭവത്തില്‍ ചന്ദ്രപ്രഭ (36), കാമുകന്മാരായ അജേഷ്, സനല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് എട്ടുമാസം പ്രായമായ സുപ്രിയയെ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണെന്ന് തെളിഞ്ഞത്.
കാമുകന്മാരുടെ വാക്ക് കേട്ടാണ് ഇവര്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തില്‍ മറ്റുള്ളവരുടെ പങ്ക് സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്