കോഴിക്കോട് വീട്ടമ്മ ഇരട്ടകുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടി. കോഴിക്കോട് നാദാപുരത്ത് പേരോട് സ്വദേശി സുബിന ആണ് തന്റെ കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് വയസുള്ള ഇരട്ടകുട്ടികളായ മുഹമ്മദ് റസ്വിനും ഫാത്തിമ റഫ്വയും മരണപ്പെട്ടു. സുബിനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.