കറിയില്‍ ഉപ്പ് കുറഞ്ഞതിന് മകന്‍ മാതാവിനെ മര്‍ദ്ദിച്ചു കൊന്നു

ചൊവ്വ, 7 ജൂലൈ 2015 (13:57 IST)
കറിയില്‍ ഉപ്പില്ല എന്ന കാരണത്താല്‍ മകന്‍ മാതാവിനെ മര്‍ദ്ദിച്ചു കൊന്നു. തൃത്തല്ലൂര്‍ ഗണേശമംഗലം കോളനിയില്‍ കുലാനിലകത്ത് പരേതനായ യൂസഫിന്‍റെ ഭാര്യ ജുമൈലയാണ് (60) മകന്‍ അബ്ദുള്‍ ഹക്കീമിന്‍റെ (34) മര്‍ദ്ദനമേറ്റു മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് മകനുമായുള്ള തര്‍ക്കത്തിനൊടുവിലാണു മര്‍ദ്ദനവും മരണവുമുണ്ടായത്. ഓട്ടോ ഡ്രൈവറായ ഹക്കിം ഉച്ചയൂണിനുള്ള കറിയില്‍ ഉപ്പു കുറഞ്ഞുപോയി എന്നാരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 
സംഭവ സമയത്ത് ബുദ്ധിമാന്ധ്യമുള്ള മകള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മദ്യ ലഹരിയില്‍ ഹക്കിം ജുമൈലയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്നാണു നാട്ടുകാര്‍ പറയുന്നത്. വലപ്പാട് സി.ഐ രതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക