കാലവര്‍ഷം പിന്‍വാങ്ങുന്നു; കേരളത്തില്‍ നേരിയ തോതില്‍ മഴ തുടരും

ശനി, 23 സെപ്‌റ്റംബര്‍ 2023 (09:07 IST)
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്ക് മുകളില്‍ അതിമര്‍ദ്ദ മേഖല പതിയെ രൂപപ്പെടുന്നത്തിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ സെപ്റ്റംബര്‍ 25 ഓടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം കാലവര്‍ഷം പിന്‍വാങ്ങിയാലും കേരളത്തില്‍ നേരിയ തോതില്‍ മഴ തുടരും. അടുത്ത രണ്ടാഴ്ച കൂടി ഏറിയും കുറഞ്ഞും സംസ്ഥാനത്ത് മഴ ലഭിക്കാനാണ് സാധ്യത. തമിഴ്‌നാടിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതാണ് കേരളത്തില്‍ മഴ തുടരാന്‍ കാരണം. ഇനിയുള്ള ദിവസങ്ങളില്‍ മലയോര മേഖലയില്‍ പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍