ഡ്രൈവർ ഉറങ്ങിയില്ല, വണ്ടി ഡിവൈഡറിൽ തട്ടിയുമില്ല; പിന്നെയെങ്ങനെ മോനിഷ മരിച്ചു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്

വ്യാഴം, 12 ജനുവരി 2017 (11:03 IST)
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടി മോനിഷ മ‌രിക്കുന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയെന്നും ഡിവൈഡറിൽ തട്ടിയാണ് കാർ മറിഞ്ഞതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതൊക്കെ വെറും പ്രചരണങ്ങൾ മാത്രമാണെന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മോനിഷയുടെ അമ്മ വ്യക്തമാക്കുന്നു.
 
ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാം ചെയ്യുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനായി ബംഗലൂരുവിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. മോനിഷ നല്ല ഉറക്കത്തിലായിരുന്നു. എന്നാല്‍ ഡ്രൈവറും താനും ഉറങ്ങിയിരുന്നില്ല എന്ന് ശ്രീദേവി പറയുന്നു. പെട്ടെന്ന് താന്‍ കെഎസ്ആര്‍ടിസി ബസിന്റെ ലൈറ്റ് കണ്ടെന്നും, ശബ്ദം കേള്‍ക്കുമ്പോഴേക്കും ഇരിക്കുന്നവശത്തെ ഡോര്‍ തുറന്ന് ദൂരേയ്ക്ക് തെറിച്ചുപോയിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.
 
ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വെച്ചാണ് അപകടമുണ്ടായത്. മോനിഷ സംഭവ സ്ഥലത്ത് നിന്നു തന്നെ മരിച്ചിരുന്നു. അപകടം നടക്കുമ്പോഴും ഉറക്കത്തിലായിരുന്ന മോനിഷ പിന്നീട് ഉണര്‍ന്നില്ലെന്നും ശ്രീദേവി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക