തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട കാര്യമല്ലെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയോടുള്ള ആദരം കൂടിയാണ് ഇതെന്നും ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയായ നടപടിയല്ലെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് മോഹന്‍ ലാല്‍ ഒരു ബ്ലോഗ് എഴുതിയിരുന്നു. ഈ ബ്ലോഗിന്റെ പേരില്‍ ഒരുപാടു വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിരുന്നു. അതിനു പിന്നാലെയാണ് ദേശീയഗാന വിവാദത്തിലും ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അടുത്തകാലത്തായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസുകളില്‍ തനിക്ക് വളരെയേറെ ഉല്‍കണ്ഠയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൂടാതെ തന്റെ മകന്‍ പ്രണവിന്റെ നായകനായുള്ള വരവിനായി താനും കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.