മോഹന്‍ലാലിന് പത്മഭൂഷണ്‍ ബഹുമതിക്ക് ശുപാര്‍ശ

വെള്ളി, 14 നവം‌ബര്‍ 2014 (15:38 IST)
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ ലാലിന് രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. മോഹന്‍ ലാലിനു പുറമെ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരെയും സംസ്ഥാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ആകെ 33 പേരെയാണ് പത്മ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇവരുടെ പേരുകളുള്‍ക്കൊള്ളുന്ന പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.

സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി, ഗായകന്‍ പി.ജയചന്ദ്രന്‍, ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍, പത്രപവര്‍ത്തകന്‍ കെ.എം. റോയി, നാടക രചയിതാവ് സൂര്യാ കൃഷ്ണമൂര്‍ത്തി, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു. തോമസ് തുടങ്ങിയവരെയാണ് പത്മശ്രീ പുരസ്കാരത്തിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക